ഛായ ചിത്രം സി.ജെ സ്മാരക വായനശാലയിൽ
കൂത്താട്ടുകുളം: സ്കൂൾ പാഠപുസ്‌തകത്തിലെ കവിതകളുടെ രചയിതാവായി കുട്ടികളുടെയും മുതിർന്നവരുടെയും മനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ മേരി ജോൺ കൂത്താട്ടുകുളത്തെ ജന്മനാട് അനുസ്മരിച്ചു. ചിരിക്കുന്ന കാട്ടാർ, പ്രഭാതപുഷ്പം, അന്തിനക്ഷത്രം, പൂജാപുഷ്പം, ബാഷ്പകണങ്ങൾ, തുടങ്ങിയ സമാഹാരങ്ങളും മറ്റു നിരവധി കവിതകളും മലയാളിക്ക് സമ്മാനിച്ച കവയിത്രിയെ സി.ജെ സ്മാരക മുൻസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരിച്ചത്. കൂത്താട്ടുകുളം ഗവണ്മെന്റ് യു.പി സ്കൂളിൽ ചേർന്ന ചടങ്ങിൽ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മേരി ജോൺ കൂത്താട്ടുകുളത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. നഗരസഭ ചെയർമാൻ പി.സി ജോസ് അധ്യക്ഷനായി.
ലൈബ്രറി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ലിനു മാത്യു ഛായാചിത്രം ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം സി.എൻ പ്രഭകുമാർ, കൗണ്സിലർമാരായ, എ.എസ് രാജൻ, എം. എം. അശോകൻ, ഓമന മണിയൻ, എൽ. വസുമതിഅമ്മ, ലീല കുര്യാക്കോസ്, നളിനി ബാലകൃഷ്ണൻ, വിജയ ശിവൻ, ഷീബ രാജു, ചൊള്ളമ്പേൽ കുടുംബയോഗം സെക്രട്ടറി ജോബി ടി. ജോൺ, സി.ജെ സ്മാരക സമിതി സെക്രട്ടറി ജോസ് കരിമ്പന, സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.വത്സലാദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു