പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ യോഗം അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയെ ആദരിച്ചു. മികച്ച പാഠ്യ പാഠ്യാതേര പ്രവർത്തനങ്ങളിൽ പ്രമോദിന്റെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സ്കൂൾ വാർഷികാഘോഷത്തിൽ പി.ടി.എയുടെ ആദരം. റിസർവ് ബാങ്കിന്റെ ധർമ്മം എന്ന പാഠഭാഗം പാട്ട് രൂപത്തിലാക്കി വിഡിയോ ചിത്രീകരിച്ചതിന് റിസർവ് ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥർ സ്കൂളിലെത്തി പ്രമോദിനെ അനുമോദിച്ചിരുന്നു.