കൊച്ചി: ഇന്റർകൊളീജിയേറ്റ് ബിസിനസ് ക്വിസ് മത്സരമായ ടാറ്റ ക്രൂസിബിൾ കാമ്പസ് ക്വിസിന്റെ കൊച്ചി എഡിഷൻ മത്സരത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയെ പ്രതിനിധീകരിച്ച റിത്വിക് കെ, ജിസ് ജോൺ സെബാസ്റ്റ്യൻ സഖ്യം ജേതാക്കളായി.
സെന്റ് ആൽബർട്ട്‌സ് കോളേജിൽ നിന്നുള്ള ഡെനിറ്റ മെന്റസ്, അജയ് രാജ് സഖ്യം രണ്ടാമതെത്തി. വിജയികൾക്ക് എസ്.സി.എം.എസ്. ഗ്രൂപ്പ് ഡയറക്ടർ ഡോ. ഇന്ദു നായർ സമ്മാനങ്ങൾ കൈമാറി.