കൊച്ചി: പ്രളയം തകർത്ത ചേരാനെല്ലരിൽ ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തണൽ ഭവനപദ്ധതിയിൽ അഞ്ചു വീടുകൾക്ക് വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ തറക്കല്ലിട്ടു. ഇതോടെ പദ്ധതിയിൽ 24 വീടുകൾക്ക് തറക്കല്ലിട്ടു.അഞ്ചു വീടുകളുടെ സ്‌പോൺസർ ബഹ്‌റിൻ ആസ്ഥാനമായ വി.കെ.എൽ ഗ്രൂപ്പാണ്. 50 വീടുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം.ചടങ്ങിൽ ഹൈബി ഈഡൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ളാേക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കൂ, വൈസ് പ്രസിഡന്റ് സി.കെ. രാജു എന്നിവർ പങ്കെടുത്തു.