l0cal
പാമ്പാക്കുട സർക്കാർ ആശുപത്രിയിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത്സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പിറവം : പാമ്പാക്കുട പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പുതിയ ലാബായി. ബ്ളോക്ക് പഞ്ചായത്ത് ഭരണസമതി മുൻകയ്യെടുത്താണ് ആധുനിക സൗകര്യമുള്ള ലാബ് നിർമ്മിച്ചത്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസി‌‌‌ഡൻറ് സുമിത് സുരേന്ദ്രൻ പുതിയ ലാബിന്റെ ഉത്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി‌‌‌ഡൻറ് സുഷമ മാധവൻ് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസി‌‌‌ഡൻറ് ജെസ്സി ജോണി, വികസന കാര്യ സ്ററാൻറിംഗ് കമ്മിററി ചെയർപേഴ്സൺ ജയ ബിജുമോൻ, ക്ഷേമകാര്യ സ്ററാൻറിംഗ് കമ്മിററി ചെയർപേഴ്സൺ ശ്യാമള ഗോപാലൻ. ആരോഗ്യസ്ററാൻറിംഗ് കമ്മിററി ചെയർമാൻ വി, സി. കുര്യാക്കോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിന്ധു ജോർജ് ,ഒ. കെ. കുട്ടപ്പൻ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ,എൻ. രമ, സന്തോഷ് കോരപ്പിള്ളി, കെ ജി. ഷിബു, അഡ്വ. ജിൻസൻ വി പോൾ , മെഡിക്കൽ ഓഫീസർ ഡോ. ജീന എസ്. മോഹൻ എന്നിവർ പ്രസംഗിച്ചു. രാവിലെ 7 മുതൽ വെെകിട്ട് 4 വരെ ലാബ് പ്രവർത്തിക്കും. സ്വകാര്യ ക്ളിനിക്കുകൾ നിർദ്ദേശിക്കുന്ന പരിശോധകളും ഇവിടെ ചെയ്യാം.