youth-congress

കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റു ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കുമായി നൽകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇത്തവണ പറഞ്ഞു പറ്റിക്കാൻ നോക്കേണ്ട. യുവാക്കളെ തഴയുന്ന തീരുമാനം ഉണ്ടാകാൻ പാടില്ല. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന തീരുമാനങ്ങൾ നേതൃത്വം അടിച്ചേൽപ്പിക്കരുത്. സിറ്റിംഗ് എം.പിമാർ ഇല്ലാത്ത സീറ്റുകളുടെ പകുതിയെങ്കിലും പുതുമുഖങ്ങൾക്കും യുവാക്കൾക്കും നൽകണം. അനിവാര്യരല്ലാത്ത സിറ്റിംഗ് എം.പി മാരെ മാറ്റണം.

വയനാട് മണ്ഡലത്തിൽ എം.ഐ. ഷാനവാസിന്റെ മകളെ മത്സരിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്നായിരുന്നു മറുപടി.

കൈപ്പത്തി ചിഹ്നത്തിൽ കഴിഞ്ഞതവണ മത്സരിച്ച ഒരു സീറ്റ് പോലും ഘടകകക്ഷികൾക്ക് വിട്ടു കൊടുക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന വക്താവ് ജോഷി കണ്ടത്തിൽ പറഞ്ഞു.