തിരുവാണിയൂർ: കണ്ടനാട് ഭദ്രാസനത്തിലെ സീനിയർ വൈദികൻ തിരുവാണിയൂർ ചേനക്കോട്ട് എബ്രാഹം മാത്യൂസ് കോർ എപ്പിസ്‌കോപ്പ (78) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച 2ന് ശേഷം നീറാംമുകൾ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ: ആനി അബ്രഹാം. പരേതൻ 46 വർഷംപോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സെന്റ് മേരീസ് വരിക്കോലി പള്ളി, സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് പുത്തൻകുരിശ്, സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് കുറിഞ്ഞി, സെന്റ് കുര്യാക്കോസ് മണീട്, ഊരമന താബോർ, സെന്റ് ജോൺസ് പെരുവ, സെന്റ് ജോൺസ് കണ്യാട്ടുനിരപ്പ് , സെന്റ് ജോർജ് കുന്നപ്പിള്ളി, സെന്റ് ജോൺസ് പിറമാടം എന്നീ പള്ളികളിൽ വികാരിയായി സേവനമനിഷ്ഠിച്ചിട്ടുണ്ട്.