ആലുവ: ആലുവ അദ്വൈതാശ്രമത്തിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിനായി 'അദ്വൈതാശ്രമം ഭക്തജന സമിതി' രൂപീകരിച്ചു. ശ്രീനാരായണ ദർശനങ്ങളെ കുറിച്ച് പഠന ക്ളാസുകൾ, സത്സംഗങ്ങൾ എന്നിവ സംഘടിപ്പിക്കുക, അദ്വൈതാശ്രമവും ശിവഗിരി മഠവും സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ഏറ്റെടുത്ത് വിജയിപ്പിക്കുക തുടങ്ങിയ ചുമതലയാണ് ഭക്തജന സമിതിക്കുള്ളത്.
അദ്വൈതാശ്രമത്തിൽ നടന്ന യോഗത്തിൽ സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. എം.വി. മനോഹരൻ സ്വാഗതവും പി.എസ്. സിനീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി സ്വാമി ശിവസ്വരൂപാനന്ദ (മുഖ്യരക്ഷാധികാരി), കെ.എസ്. സ്വാമിനാഥൻ, വി. സന്തോഷ് ബാബു, എ.എൻ. രാമചന്ദ്രൻ (രക്ഷാധികാരികൾ), പവിത്രൻ സംഗമിത്ര (ചെയർമാൻ), കെ.എസ്. ജെയിൻ, വി.ഡി. രാജൻ, പി.പി. സനകൻ, കെ.കെ. മോഹനൻ, സുരേഷ് അമോണിയ, പി.ഡി. സുരേഷ് കുമാർ (വൈസ് ചെയർമാന്മാർ), എം.വി. മനോഹരൻ (കൺവീനർ), വിജയൻ കുളത്തേരി, പി.ആർ. നിർമ്മൽകുമാർ, പി.എസ്. സിനീഷ്, ബിജു വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.