കൊച്ചി: പ്രകൃതിയെ അവഗണിച്ചതിന്റെ ദുരന്തമാണ് കേരളം പ്രളയത്തിൽ മുങ്ങാനിടയാക്കിയതെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഊർജതന്ത്ര വിഭാഗം എമെരിറ്റസ് പ്രൊഫസർ ഡോ. കെ.പി. വിജയകുമാർ പറഞ്ഞു.
ബദൽ ഊർജം എന്ത്, എന്തുകൊണ്ട്, എങ്ങനെ എന്ന വിഷയത്തിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗരോർജത്തെ ആശ്രയിക്കേണ്ടതും അനിവാര്യമാണ്. കേരളത്തിൽ കൂടുതൽ സമയം സൂര്യരശ്മികൾ ലഭിക്കുന്നതിനാൽ സൗരോർജ്ജത്തിന്റെ ഉത്പാദനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.എ പ്രസിഡന്റ് ദിനേശ് പി. തമ്പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.എസ്. കർത്താ സ്വാഗതവും കമ്മിറ്റിയംഗം ഡോ. ടി.കെ. രാമൻ നന്ദിയും പറഞ്ഞു.