police
പ്രതിവേണു ഗൊപാൽ

അങ്കമാലി: അങ്കമാലി റയിൽവെ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കോട്ടയം കിടങ്ങൂർ തെക്കേമഠം വീട്ടിൽ വേണുഗോപാൽ (40) പൊലീസ് പിടിയിലായത്.

കാലടി മറ്റൂർ കുന്നപ്പിള്ളി ദീപുവിന്റെ ബൈക്കാണ് 31ന് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇയാളെക്കുറിച്ചുള്ള സൂചനകൾ കിട്ടി. സമാനമായ കേസിൽ ശിക്ഷ കഴിഞ്ഞ് ആലുവസബ്ജയിലിൽ നിന്നും രണ്ടു ദിവസം മുൻപാണ് ഇറങ്ങിയത്.അങ്കമാലി സി.ഐ. മഹമ്മദ്റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത് .