ymca
ആലുവായിൽ നടന്ന വൈ.എം.സി.എ കേരള റീജിയണൽ വിമൻസ്‌ഫോറം വാർഷിക കോൺഫറൻസ് റീജിയണൽ ചെയർപേഴ്‌സൺ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: വൈ.എം.സി.എ കേരള റീജിയണൽ വിമൻസ്‌ ഫോറം വാർഷിക സമ്മേളനം വൈ.എം.സി.എ കേരള റീജിയണൽ ചെയർപേഴ്‌സൺ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്തു. വിമൻസ്‌ഫോറം കേരള റീജിയണൽ ചെയർപേഴ്‌സൺ ഹെലൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് മുഖ്യാതിഥിയായിരുന്നു. രാജഗിരി കോളേജിലെ പ്രോജക്ട് ഡയറക്ടർ ഡോ. മീന കുരുവിള മുഖ്യപ്രഭാഷണം നടത്തി. വിമൻസ്‌ഫോറം ദേശീയ ഉപാദ്ധ്യക്ഷ ജിനി ബിനോ, സംസ്ഥാന ട്രഷറാർ പ്രൊഫ. രാജൻ ജോർജ് പണിക്കർ, എജി എബ്രഹാം, മോൾസി സാം, സുധ തോമസ്, ആനി സജി, പോൾസൺ തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് പോൾസൺ തോമസ്, സാം റോബർട്ട് എന്നിവർ പഠന ക്ലാസ്സുകൾ നയിച്ചു. പഠന സമ്മേളനത്തിൽ സുധ തോമസ് അദ്ധ്യക്ഷത വഹിച്ചു. മേരി കുര്യാക്കോസ്, സൂസൻ ജെയിംസ്, ആനി സജി എന്നിവർ നേതൃത്വം നൽകി.