mvpa-79
താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എറണാകുളം ലൂർദ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ കോക്ലിയർ ഇംപ്ലാന്റ് ഓഡിയോളജി നിർണയ ക്യാമ്പ് കുടുബകോടതി ജഡ്ജി വി ദിലീപ് ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ ജഡ്ജി കെ.എൻ. പ്രഭാകരൻ, സബ് ജഡ്ജി എം.ആർ. ശശി, മുൻസിഫ് മജിസ്ട്രേറ്റ് ജോസഫ് രാജേഷ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി സുരേഷ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ് എന്നിവർ സമീപം

മൂവാറ്റുപുഴ: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എറണാകുളം ലൂർദ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ കോക്ലിയർ ഇംപ്ലാന്റ് ഓഡിയോളജി നിർണയ ക്യാമ്പ് കുടുബകോടതി ജഡ്ജി വി. ദിലീപ് ഉദ്ഘാടനം ചെയ്തു. ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ. പ്രഭാകരൻ, സബ് ജഡ്ജി എം.ആർ. ശശി, മുൻസിഫ് മജിസ്‌ട്രേറ്റ് ജോസഫ് രാജേഷ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി. സുരേഷ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ് തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിന് ഡോ. ജോർജ് കുരുവിള താമരപ്പിള്ളി നേതൃത്വം നൽകി.

തിരഞ്ഞെടുക്കപ്പെടുന്ന ജന്മനാ കേൾവിശക്തിയില്ലാത്ത അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റ് സർജറി എറണാകുളം ലൂർദ് ആശുപത്രിയിൽ സൗജന്യമായി ചെയ്തു നൽകും.