block-
മൂക്കന്നൂർ സ്വായാശ്രയ വിപണി ഉത്പന്ന സംഭരണശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി.പോൾ നിർവഹിക്കുന്നു

അങ്കമാലി: ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കുന്ന പഴവും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നതിന് സ്വാശ്രയ കർഷകവിപണികളെ പ്രാപ്തരാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള കാർഷിക വിപണികളുടെ ആധുനികവത്കരണ പ്രോജക്ടിന്റെ ഭാഗമായി മൂക്കന്നൂർ സ്വാശ്രയ വിപണിയിൽ നിർമ്മിച്ച ഉത്പന്ന സംഭരണശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി റാഫേൽ പ്രോജക്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യർ, സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി. അയ്യപ്പൻ, കെ.വി. ബിബീഷ്, ജിഷ ജോജി, ലീലാമ്മ പോൾ, ത്രിതല പഞ്ചായത്ത് മെമ്പർമാരായ മോളി വിൻസെന്റ്, ഷേർളി ജോസ്, സിജു ഈരാളി, റെന്നി ജോസ്, എൽസി വർഗീസ്, ബീനാ ജോൺസൺ, സ്വപ്ന ജോയി, കർഷക വിപണി പ്രസിഡന്റ് വി.കെ ജോസ്, പി.പി തോമസ്, വി.എഫ്.സി.കെ ജില്ലാമാനേജർ മഞ്ജുഷ, മാർക്കറ്റിംഗ് മാനേജർ സോണി എന്നിവർ പ്രസംഗിച്ചു.