അങ്കമാലി : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചെലവഴിച്ച് താലൂക്കാശുപത്രിയിൽ വാട്ടർ എ.ടി.എം. സ്ഥാപിച്ചു. ഒരു രൂപ നാണയം ഉപയോഗിച്ച് ഒരു ലിറ്റർ ശുദ്ധജലം (ശീതീകരിച്ചതും) കിട്ടുന്ന പദ്ധതിയാണിത്. താലൂക്കാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പപമോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ ഷോബി ജോർജ്, നഗരസഭ കൗൺസിലർമാരായ കെ.കെ. സലി, ടി.വൈ. ഏല്യാസ്, ബിജി ജെറി, ബിനു.ബി.അയ്യമ്പിള്ളി, ലീല സദാനന്ദൻ, വിനീത ദിലീപ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ. അംബുജാക്ഷൻ, പി. ശശി എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എസ്. ഗിരീഷ് കുമാർ സ്വാഗതവും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.നസീമ നജീബ് നന്ദിയും പറഞ്ഞു.