അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ പെരിയാർ റസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ആലുവ തുരുത്തിൽ നൈപുണ്യവികസന സെമിനാർ സംഘടിപ്പിച്ചു. തുരുത്ത് എൻ.എസ്.എസ് ഹാളിൽ നടന്ന സെമിനാർ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വനിതാവിംഗ് പ്രസിഡന്റ് ഷീല റോയി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ് പ്രോജക്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി അയ്യപ്പൻ, ഗ്രേസി റാഫേൽ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗായത്രി വാസൻ, മനേജ് പി. മൈലൻ, റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സലാം പരിയാരത്ത്, സെക്രട്ടറി പി.സി സതീഷ്‌കുമാർ, അരുണാ ജോഷി എന്നിവർ പ്രസംഗിച്ചു.
കെ.പി സണ്ണി , അലക്‌സാണ്ടർ, പി.കെ രാകേഷ്, ടോണി ഹോർമിസ്,ജിൻസി സുരേഷ് എന്നിവർ ക്ലാസെടുത്തു.