പറവൂർ : മനയ്ക്കപ്പടി മാതാ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് പുനർജനിയുടെ ആഭിമുഖ്യത്തിൽ നടന്ന സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആശുപത്രിയിലെ വിവിധ കേടുപാടുകൾ സംഭവിച്ച നിരവധി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും നടത്തി. ക്യാമ്പ് സമാപനത്തോടനുബന്ധിച്ച നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ടി. ധനലക്ഷ്മി, ആശുപത്രി സുപ്രണ്ട് ഡോ. പി.എസ്. റോസമ്മ, ബ്രഹ്മനായകം മഹാദേവൻ, കോളേജ് ജനറൽ സൂപ്രണ്ട് കെ.ആർ. അനിൽകുമാർ, എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.