പറവൂർ : കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ എട്ട് റോഡുകളുടെ നിർമ്മാണ പ്രവർത്തനം തുടങ്ങി. കെ. കരുണാകൻ റോഡിന്റെ നിർമ്മാണ പ്രവർത്തനോദ്ഘാടനം വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ നിർവഹിച്ചു. സാജിതാ നിസാർ അദ്ധ്യക്ഷത വഹിച്ചു. ബീനാ ബാബു, ടി.എ. നവാസ്, എ.എം അബു, അഷറഫ് വയലോടം, കെ.എം. ലൈജു തുടങ്ങിയവർ പങ്കെടുത്തു.