valayanchirangara
സമഗ്രശിക്ഷ ബഹിരാകാശ വാരാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ ജില്ലതലത്തിൽ ഒന്നാം സ്ഥാനം നേടിയ വളയൻചിറങ്ങര ഗവ. എൽ.പി. സ്‌കൂൾ ടീമിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ ട്രോഫി സമ്മാനിക്കുന്നു

പെരുമ്പാവൂർ: ജില്ലാ സമഗ്രശിക്ഷാ അഭിയാൻ ബഹിരാകാശ വാരാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ക്വിസ്, പോസ്റ്റർ, ചിത്രരചന, ആൽബം, സി.ഡി പ്രദർശനം, ചുവർ മാസികകൾ, പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ മികവ് തെളിയിച്ച് വളയൻചിറങ്ങര ഗവ. എൽ.പി. സ്‌കൂൾ ജില്ലതലത്തിൽ ഒന്നാം സ്ഥാനം നേടി. പിറവം ബി.ആർ.സിയിൽ നടന്ന 'നമ്മൾ ശാസ്ത്രത്തോടൊപ്പം' എന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ക്കാഷ് അവാർഡും വിതരണം ചെയ്തു.