പെരുമ്പാവൂർ: മഹാത്മാഗാന്ധിജിയുടെ പ്രതീകാത്മകവധം നടപ്പാക്കിയവരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിൽ അടക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിദർശൻ വേദി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി സംസ്ഥാന അദ്ധ്യക്ഷനും കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം.സി. ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ എം.എം. ഷാജഹാൻ, എം.പി. ജോർജ്, ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഷാനവാസ് മേത്തർ, ബ്ലോക്ക് പ്രസിഡന്റ് എൽദോ കെ. ചെറിയാൻ, ബാബു ജോൺ, ഇസ്മായിൽ നാനേത്താൻ, പി.കെ. മുഹമ്മദ് കുഞ്ഞ്, ഷെയ്ഖ് ഹബീബ്, ഷീബ രാമചന്ദ്രൻ, പോൾ പാത്തിക്കൽ, മാത്യൂസ് കാക്കൂരാൻ, എസ്.എസ്. അലി, സാദിഖ് വല്ലം തുടങ്ങിയവർ പങ്കെടുത്തു.