ramachandran
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുതേജസ് കുടുംബ യൂണിറ്റ് മരണാനന്തര സഹായ സംഘം വാർഷികം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുതേജസ് കുടുംബയൂണിറ്റ് മരണാനന്തര സഹായ സംഘം 12 -ാം വാർഷികം മഠത്തിക്കാട്ടിലിൽ എം.ഡി. ജയറാമിന്റെ വസതിയിൽ ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ സി.ഇ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മേഖലാ കൺവീനർ കെ.സി. സ്മിജൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖാ പ്രസിഡന്റ് സി.സി. അനീഷ് കുമാർ, സെക്രട്ടറി സി.ഡി. സലിലൻ, നോവലിസ്റ്റ് അശോകപുരം നാരായണൻ, സുമ രതീഷ് എന്നിവർ സംസാരിച്ചു. പി.സി. ഷാബു സ്വാഗതവും ടി.എ. അച്യുതൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി.ഇ. ഗോപാലൻ (ചെയർമാൻ), സുമ രതീഷ് (വൈസ് ചെയർമാൻ), വി. മോഹനൻ (കൺവീനർ), പി.ജി. ഭരതൻ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.