brc
ആലുവ ബി.ആർ.സിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി സുവർണോദ്യാനത്തിലേക്ക് സംഘടിപ്പിച്ച പഠനയാത്ര

ആലുവ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായും രക്ഷിതാക്കൾക്കുമായി ആലുവ ബി.ആർ.സി നെടുമ്പാശേരി സുവർണോദ്യാനത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ 18 കുട്ടികൾ, രക്ഷിതാക്കൾ, റിസോർഴ്‌സ് ടീച്ചർമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്‌കൂൾ കൗൺസിലർ പി.എച്ച്. ദിവ്യ, ബി.ആർ.സി ട്രെയിനർ കെ.എൻ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.