അങ്കമാലി: വഴിയോര കച്ചവടക്കാരും വ്യാപാരികളും തമ്മിലുള്ള തർക്കം സംഘർഷത്തിന് ഇടയാക്കി. കഴിഞ്ഞദിവസം തുറവൂർ കവലയിലാണ് സംഭവം. വഴിയോരകച്ചവട നിരോധിത മേഖലയിൽ തുണി ,പച്ചക്കി എന്നിവ വില്ക്കാനെത്തിയവരും വ്യാപാരികളും തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ അവസാനിച്ചത് . തർക്കത്തിനിടയിൽ വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഏല്ലാസ് താടിക്കാരനെ വഴിയോര കച്ചവടക്കാർ മർദ്ദിച്ചു. മർദ്ദിച്ചവർക്കെതിരെ വ്യാപാരികളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു .വ്യാപാരിയെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും, വഴിയോരക്കച്ചവടം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് തുറവൂരിൽ വ്യാപരികൾ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.. യൂണിറ്റ് വൈസ് പ്രസിഡന്റ് പി.കെ അശോകൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് മാർട്ടിൻ മുണ്ടാടൻ, അങ്കമാലി യൂണിറ്റ് പ്രസിഡന്റ് നിക്സൺ മാവേലി, യൂത്ത് വിംഗ് മേഖലാ പ്രസിഡന്റ് അനിൽ തോമസ്, യൂണിറ്റ് സെക്രട്ടറി ലിക്സൺ ജോർജ്, ട്രഷറർ എ.പി. ബെന്നി എന്നിവർ പ്രസംഗിച്ചു.