ആലുവ: ജനാധിപത്യ സംരക്ഷണത്തിനായി അടിയന്തരാവസ്ഥക്കാലത്ത് ചെയ്ത പ്രവർത്തനങ്ങൾ രാജ്യത്തിനായുള്ള കർമ്മമാണെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു. അസോസിയേഷൻ ഒഫ് ദി എമർജൻസി വിക്ടിംസിന്റെ ആഭിമുഖ്യത്തിൽ നടന്ന അടിയന്തരാവസ്ഥയെ ചെറുത്തു തോല്പിച്ചവരുടെ സംസ്ഥാന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണം.
അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തവർ ജീവനും ജീവിതവും പണയപ്പെടുത്തിയ ധീരസമര സേനാനികളായിരുന്നു. അടിയന്തരാവസ്ഥ കൊണ്ടുവന്നവർ സ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും പരിപൂർണമായി ഇല്ലാതാക്കുകയാണ് ചെയ്തത്. ജനാധിപത്യത്തെ ധ്വംസിച്ചവർ ഇന്ന് ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരായി നടിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ചെയർമാൻ വൈക്കം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരൻ, ജന്മഭൂമി മുൻ പത്രാധിപർ പി. നാരായണൻ, പി.പി. മുകുന്ദൻ, കെ. രാമൻപിള്ള, അശോക്‌കുമാർ, ഓംശക്തി ബാബു, എ. കാന്തകുമാർ, ബി.എസ്. മഞ്ജുനാഥസ്വാമി, കെ. ദാമോദരൻ, പി. സത്യമൂർത്തി, എ.പി. ഭരത്കുമാർ, പി. ജയകുമാർ, ആർ. മോഹനൻ, പി.വി. പരമേശ്വരൻ, എം. രാജശേഖര പണിക്കർ, ആർ. മോഹനൻ, വിജയൻ കൊളുത്തേരി എന്നിവർ പ്രസംഗിച്ചു. ശശികുമാരവർമ്മ സുവനീർ പ്രകാശിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലേറെപ്പേർ പങ്കെടുത്തു.
അസോസിയേഷൻ ഒഫ് ദി എമർജൻസി വിക്ടിംസിന്റെ ആഭിമുഖ്യത്തിൽ നടന്ന അടിയന്തരാവസ്ഥയെ ചെറുത്തു തോല്പിച്ചവരുടെ സംസ്ഥാന കുടുംബസംഗമം പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്യുന്നു