കോതമംഗലം: തട്ടേക്കാട് വലിയപറമ്പിൽ വി.കെ. പവിത്രൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. തട്ടേക്കാട് മഹാദേവ ക്ഷേത്രം ട്രസ്റ്റ് ഉപദേശക സമിതി ചെയർമാൻ, ട്രസ്റ്റ് പ്രസിഡന്റ്, തട്ടേക്കാട് എസ്.എൻ.ഡി.പി ശാഖാ യോഗം പ്രഥമ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: രാധ. മക്കൾ: നിഷ, നിഷാന്ത്. മരുമക്കൾ: ബിനു, രമ്യ.