l
കൂത്താട്ടുകുളം നഗരസഭയിൽ 21-ാം ഡിവിഷനിൽ ആരംഭിച്ച കുടിവെള്ള പദ്ധതി അനൂപ് ജേക്കബ് എം.എൻ എ. ഉദ്ഘാടനം ചെയ്യുന്നു.നഗരസഭ ചെയർമാൻ പി.സി. ജോസ് സമീപം

കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭയിൽ 34 ലക്ഷം രൂപ ചെലവിൽ പുതിയ കുടിവെള്ള പദ്ധതിയായി . 21-ാം വാർഡിൽ ആരംഭിച്ച പദ്ധതിക്ക് അനൂപ് ജേക്കബ് എം.എൽ.എയുടെ ആസതി വികസന ഫണ്ടിൽ നിന്നാണ് 34 ലക്ഷം രൂപ അനുവദിച്ചത്. 85 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനൂപ് ജേക്കബ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സാറാ ടി.എസ്, സി.എൻ. പ്രഭകുമാർ, ഓമന മണിയൻ, സണ്ണി കുര്യാക്കോസ്, വത്സാ ബേബി, തോമസ് ജോൺ , വിജയ ശിവൻ, പ്രിൻസ് പോൾജോൺ, നളിനി ബാലകൃഷ്ണൻ, ലീലാ കുര്യാക്കോസ്, എ. എസ് രാജൻ എന്നിവർ പ്രസംഗിച്ചു.