കൊച്ചി: കൗമുദി ടി.വി. ഒരുക്കുന്ന 'മഹാഗുരു' മെഗാ പരമ്പയുടെ ട്രെയിലർ റോഡ് ഷോയുടെ എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയായി. വിവിധ എസ്.എൻ.ഡി.പി യൂണിയനുകളും ശ്രീനാരായണീയ പ്രസ്ഥാനങ്ങളും പാലാരിവട്ടം, വൈപ്പിൻ, പറവൂർ, ആലുവ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി. കണയന്നൂർ യൂണിയൻ ആസ്ഥാനത്തെ സ്വീകരണയോഗത്തിൽ സംവിധായകൻ വിനയൻ മുഖ്യാതിഥിയായി. മികച്ച ചാരുതയോടെയും സാങ്കേതിക തികവോടെയും ഗുരുവിന്റെ ചരിത്രം സീരിയലാക്കിയ കൗമുദി ടി.വിയെ അദ്ദേഹം അഭിനന്ദിച്ചു. യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കൺവീനർ പി.ഡി. ശ്യാംദാസ്, യോഗം അസി. സെക്രട്ടറി എം.ഡി. അഭിലാഷ്, കേരളകൗമുദി കൊച്ചി ന്യൂസ് എഡിറ്റർ ടി.കെ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
വൈപ്പിൻ യൂണിയനിൽ നടന്ന യോഗത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മുഖ്യാതിഥിയായി. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ്, കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ ആർ. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
പറവൂർ യൂണിയൻ മന്ദിരത്തിൽ നടന്ന സ്വീകരണത്തിൽ ഡോ. ഗീതാ സുരാജ് മുഖ്യാതിഥിയായി. യൂണിയൻ സെക്രട്ടറി ഹരി വിജയൻ, പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് എം.എസ്.സജീവൻ, സീനിയർ സർക്കുലേഷൻ മാനേജർ ആർ. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ജില്ലയിലെ റോഡ്‌ഷോ സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറിമാരായ കെ.എസ്. സ്വാമിനാഥൻ, ഇ.കെ. മുരളീധരൻ, കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് എം.എസ്.സജീവൻ, സ്റ്റാഫ് റിപ്പോർട്ടർ കെ.സി. സ്മിജൻ എന്നിവർ സംസാരിച്ചു.