നെടുമ്പാശേരി: കൊച്ചിൻ ഡ്യൂട്ടിഫ്രീ 'സീസൺ ഒഫ് ഫോർച്യൂൺ" മെഗാ പ്രൊമോഷൻ പദ്ധതിയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഒന്നാംസമ്മാനമായ 35 ലക്ഷം രൂപയുടെ ബി.എം.ഡബ്ല്യു കാർ ഇടുക്കി ബൈസൺവാലി എഴുരിക്കാട്ട് വീട്ടിൽ ഇ.വി. ഷൈജു, സിയാൽ മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യനിൽ നിന്ന് ഏറ്റുവാങ്ങി. രണ്ടാംസമ്മാനമായ അരക്കിലോ സ്വർണത്തിന് തൊടുപുഴ കരിമാനൂർ കോട്ടയിൽ വീട്ടിൽ അൽഫോൺസ ജോസഫ് അർഹയായി. മൂന്നാംസമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫി സൈദലവി, തൊടുപുഴ സ്വദേശിനി ജിസ്‌മി കുര്യൻ, പാലാരിവട്ടം സ്വദേശി സി.എസ്. മോഹനൻ എന്നിവർക്ക് ലഭിച്ചു.
ജൂലായ്-ഡിസംബർ കാലയളവിൽ 3,500 രൂപയ്‌ക്കുമേൽ പർച്ചേസ് നടത്തിയവരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്. എയർപോർട്ട് ഡയറക്‌ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ.എം. ഷബീർ, സി.എഫ്.ഒ. സുനിൽ ചാക്കോ, ഡ്യൂട്ടിഫ്രീ ഡെപ്യൂട്ടി ജനറൽ മാനേജർ ജേക്കബ് എബ്രഹാം, കസ്‌റ്റംസ് അസിസ്‌റ്രന്റ് കമ്മിഷണർമാരായ റോമി എൻ. പൈനാടത്ത്, പി.സി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.