കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ സംസ്ഥാന പൊലീസ് സ്വീകരിച്ചതായി കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഫ്രിക്കയിലെ സെനഗലിൽ നിന്ന് പൂജാരിയുടെ അറസ്‌റ്റിനെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തിൽപ്പെട്ട് മുനമ്പത്തു നിന്നു പോയവരെക്കുറിച്ച് യാതൊരു വിവരവുമില്ല. തെക്കുകിഴക്കൻ ഭാഗത്തേക്കാണ് അവർ പോയതെന്നാണ് കരുതുന്നത്. ഇവരുടെ കാര്യത്തിൽ ആസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്നും സാഖറെ പറഞ്ഞു.