കൊച്ചി: യൂണിയൻ നേതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് നിയുക്ത കെ.എസ്.ആർ.ടി.സി എം.ഡി എം.പി. ദിനേശ് പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും സഹകരിച്ചു പ്രവർത്തിക്കാൻ താത്പര്യപ്പെടുന്ന ഉദ്യോഗസ്ഥനാണ്. കെ.എസ്.ആർ.ടി.സി എം.ഡി എന്ന നിലയിലും അത് തുടരും. ബാക്കി കാര്യങ്ങൾ ചുമതല ഏറ്റെടുത്തശേഷം തീരുമാനിക്കുമെന്നും എം.പി.ദിനേശ് വ്യക്തമാക്കി.