മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ടി.എം.എ പബ്ലിക് സ്‌കൂൾ പതിനെട്ടാമത് വാർഷികാഘോഷം 'മയൂഖം2019' എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അസീസ് പാണ്ഡ്യാരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. എച്ച്. ഇൽയാസ്, സെക്രട്ടറി നവാസ് ബദരി, പ്രിൻസിപ്പൽ ഷാഹിർ സി.യു, സുബൈർ കുരുട്ടുകാവിൽ, നാസർ പുള്ളിചാലിൽ, ഉമർ ആച്ചേരിവയലിൽ, അഷറഫ് പൂഞ്ചേരി, അലിയാർ തേനാലിൽ തുടങ്ങിയവർ സംസാരിച്ചു.