കൊച്ചി : ശരിയായ ജീവിതക്രമത്തെ സംബന്ധിച്ച് പുതുതലമുറയ്ക്ക് അവബോധം നൽകിയാൽ അർബുദത്തെ പ്രതിരോധിക്കുന്നതിൽ നിർണായക നേട്ടം കൈവരിക്കാമെന്ന് കാൻസർ രോഗവിദഗ്ദ്ധൻ ഡോ. സി.എൻ. മോഹനൻ നായർ പറഞ്ഞു. കാൻക്യുവർ ഫൗണ്ടേഷനും തേവര സേക്രഡ് ഹാർട്ട് കോളേജും ചേർന്ന് സംഘടിപ്പിച്ച ബോധവത്കരണപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ സെക്രട്ടറി മാധവ് ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എച്ച്. കോളേജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നടി സൃന്ദ അർഹാൻ, ജെ. പോൾരാജ്, അനിൽ ജോസഫ്, ഡോ. നന്ദിനി നായർ, ഷീല എബ്രഹാം, ലിന്റ ഫ്രാൻസിസ്, ശ്യാമിലി സുരേഷ് എന്നിവർ പ്രസംഗിച്ചു.