മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 68-ാമത് വാർഷികവും യാത്രഅയപ്പ് സമ്മേളനവും ജോയ്‌സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന ചിത്രകലാ അദ്ധ്യാപകൻ കെ.എം. ഹസനും കായിക അദ്ധ്യാപിക വി.ഐ. ജെസിക്കുമുള്ള ഉപഹാരങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ സമ്മാനിച്ചു . പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.കെ. നിർമ്മല സ്വാഗതം പറഞ്ഞു . പ്രിൻസിപ്പൽ സി.എസ്.ശോഭ ആമുഖ പ്രഭാഷണവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സിജു മുഖ്യ പ്രഭാഷണവും നടത്തി. വാർഡ് മെമ്പർ വി.എച്ച്. ഷെഫീഖ് സമ്മാനങ്ങൾ വിതരണം ചെയ്തു.
പഞ്ചായത്ത് മെമ്പർ നസീമ സുനിൽ, ബാബു ബേബി, അസീസ് പുഴക്കര, പി.എസ് അബീഷ്, കെ.എം. ഹസൻ, വി.ഐ. ജെസി എന്നിവർ സംസാരിച്ചു. ഗിരിജ ഡി. പണിക്കർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീജ.കെ നന്ദി പറഞ്ഞു. ചോട്ടുഭാഗത്ത് കുടുംബാഗങ്ങൾ സ്‌കൂളിന് നൽകിയ പ്രസംഗപീഠം ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.