പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖായോഗത്തിലെ കുമാരനാശാൻ സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബയൂണിറ്റ് 19-ാമത് വാർഷികം ആഘോഷിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. പ്രതാപൻ ചേന്ദമംഗലം പ്രഭാഷണം നടത്തി. സെക്രട്ടറി വിമൽകുമാർ, ബിനിക തുടങ്ങിയവർ സംസാരിച്ചു. കൺവീനറായി ശ്രീകലയേയും ജോയിന്റ് കൺവീനറായി എൻ.ജി. അനിൽകുമാറിനെയും തിരഞ്ഞെടുത്തു.