mvpa-508
മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ഗ്രാമസഭയിൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയിയായ ആൽബിൻ ബേബിയെ പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ ആദരിക്കുന്നു

മൂവാറ്റുപുഴ: മാറാടി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ 2019 -20ലെ വാർഷിക ഗ്രാമസഭയും വാർഡുതല വയോജന ജാഗ്രതാസമിതി രൂപീകരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി. ബേബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബാബു തട്ടാർക്കുന്നേൽ സ്വാഗതം പറഞ്ഞു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ് സംസാരിച്ചു.