കിഴക്കമ്പലം: ജില്ലയിലെ പ്രളയബാധിത മേഖലകളെ സഹായിക്കുന്നതിന്റെ ഭാഗമായി ഒമ്പതു പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ കിഴക്കമ്പലത്തെ ജനകിയ കൂട്ടായ്‌മയായ ട്വന്റി 20 അര ലക്ഷത്തോളം നോട്ടുബുക്കുകൾ വിതരണം ചെയ്തു. കുന്നുകര, പുത്തൻവേലിക്കര, ആലങ്ങാട്, ചേന്ദമംഗലം, ശ്രീമൂലനഗരം, നെടുമ്പാശേരി, ചെങ്ങമനാട്, കോട്ടുവള്ളി, നീലേശ്വരം പഞ്ചായത്തുകളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ബുക്കുകൾ നൽകിയത്. ട്വന്റി 20 ഭാരവാഹികൾ കുന്നുകര സെന്റ് തോമസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോൺ പത്തികുളങ്ങരക്ക് കൈമാറി വിതരണോദ്ഘടനംനിർവഹിച്ചു.