കൊച്ചി: വെണ്ണല സഹകരണ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കുൾപ്പടെയുള്ള സൗഭാഗ്യ സ്ത്രീ ശാക്തീകരണ വായ്പാ പദ്ധതി തുടങ്ങി. കുറഞ്ഞത് 5 ലക്ഷം രൂപയും പരമാവധി 10 ലക്ഷം രൂപയുമാണ് ഓരോ ഗ്രൂപ്പിനും തൊഴിൽ സംരംഭങ്ങൾക്കായി വായ്പ നൽകുക. നഗരസഭയിലെ 40, 41, 42, 43, 46, 47 ഡിവിഷനുകളിലെ സ്ത്രീകൾക്കാണ് അർഹത.
ചൈതന്യ അയൽക്കൂട്ടം സെക്രട്ടറി വിജയലക്ഷ്മി ഗോപാലകൃഷ്ണന് വായ്പാ അപേക്ഷ നൽകി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.