ചോറ്റാനിക്കര: കീച്ചേരി കുലയിറ്റിക്കര 1394 -ാം നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ 19 -ാം വർഷികാഘോഷവും ശ്രീനാരായണ മഹാസംഗമവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പി.ഡി. മുരളീധരൻ, ശാഖാ സെക്രട്ടറി കെ.എൻ. വിശ്വംഭരൻ, എം.കെ. മോഹനൻ, സന്തോഷ് മൈക്കുഴിയിൽ, അമ്പിളി, സുജാ രമണൻ, രഞ്ജിത്, മനു, ഹരിമുരളീധരൻ, റോജി എന്നിവർ സംസാരിച്ചു . ഗുരുപൂജ, ദീപക്കാഴ്ച്ച, പ്രസാദമൂട്ട്. കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു