തൃപ്പൂണിത്തുറ : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കീഴിൽ തൃപ്പൂണിത്തുറയിൽ നിർമ്മിച്ച സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ കൂദാശ കർമ്മം വെള്ളി,ശനി ദിവസങ്ങളിൽ നടക്കും. തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ മേക്കരക്ക് സമീപമാണ് പുതിയ ദേവാലയം.നാളെ വൈകിട്ട് 5.30 ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മോർ ഐറേനിയോസ് ,അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ പോളിക്കാർപ്പോസ് എന്നിവർക്ക് പള്ളിയിൽ സ്വീകരണം നൽകും .6 ന് സന്ധ്യാ നമസ്‌കാരം ,6.45ന് ദേവാലയ കൂദാശയുടെ ആദ്യഭാഗം. ശനിയാഴ്ച 6ന് പ്രഭാത നമസ്‌കാരം, 6.30 ന് ദേവാലയ കൂദാശയുടെ രണ്ടും മൂന്നും ഭാഗങ്ങൾ,തുടർന്ന് വിശുദ്ധ കുർബാന,11 ന് അനുഗ്രഹ പ്രഭാഷണം.11.30 ന് നേർച്ചസദ്യ എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.വികാരി ഫാ. തോമസ് കെ.ഏലിയാസ് ചടങ്ങുകൾക്ക് നേതൃത്വം നൽകും.