നെടുമ്പാശേരി: ചെങ്ങമനാട് ഗവ. എൽ.പി സ്‌കൂളിൽ നിർമ്മിക്കുന്ന കുട്ടികളുടെ പാർക്കിലേക്ക് കളിയൂഞ്ഞാലിനായി ചെങ്ങമനാട് സഹകരണ ബാങ്ക് നൽകുന്ന ഫണ്ട് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഹെഡ്മിസ്ട്രസ് മിനിക്ക് കൈമാറി. ഭരണസമിതിഅംഗങ്ങളായ ടി.എച്ച്. കുഞ്ഞുമുഹമ്മദ്, കെ.ബി. മനോജ് കുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. സുധീർ, എസ്.എം.സി ചെയർമാൻ ഉല്ലാസ്, സ്‌കൂൾ വികസന സമിതിഅംഗങ്ങളായ ആന്റണി, അഷ്റഫ്, സജി, മുഹാദ് തുടങ്ങിയവർ പങ്കെടുത്തു.