mvpa-509
ഡിമെൻഷ്യ രോഗികളുടെയും ബന്ധുക്കളുടെയും മൂവാറ്റുപുഴ ബ്ലോക്ക് തല സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഡിമെൻഷ്യ രോഗികളുടെയും ബന്ധുക്കളുടെയും മൂവാറ്റുപുഴ ബ്ലോക്കുതലസംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.കെ. മോഹൻദാസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.പി. ബേബി, ജാൻസി ജോർജ്, മെമ്പർമാരായ ബാബു ഐസക്ക്, മേരി ബേബി, ഒ.സി.ഏലിയാസ്, ചിന്നമ്മ ഷൈൻ, പി.ആർ.ഒ. താര ആർ.നമ്പൂതിരി എന്നിവർ സംസാരിച്ചു. ഡോ.ഇന്ദു ക്ലാസെടുത്തു. തുടർന്ന് മണിമലക്കുന്ന് എസ്.എം.ഇ കോളേജിലെ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.