അങ്കമാലി: എൽ.ഡി.എഫ് കേരള സംരക്ഷണ യാത്രയ്ക്ക് 28 വൈകിട്ട് മൂന്നിന് അങ്കമാലിയിൽ സ്വീകരണം നൽകും. സംഘാടകസമിതി രൂപീകരണ യോഗം അങ്കമാലി സി.എസ്.എ ഹാളിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അഡ്വ. ജോസ് തെറ്റയിൽ (ചെയർമാൻ), അഡ്വ. കെ.കെ. ഷിബു (സെക്രട്ടറി), പി.ജെ.വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.