cable-tv

കൊച്ചി: കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ സമരവും കളക്ടറുടെ ഇടപെടലും ഫലം കണ്ടു. ടെലികോം റഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യയുടെ (ട്രായ്) ഉത്തരവിനെ വെല്ലുവിളിച്ച് ഡെൻ നെറ്റ്‌വർക്ക് ഉണ്ടാക്കിയ പാക്കേജ് പിൻവലിക്കാനും മൂന്ന് ചാനലുകൾ ഒഴികെയുള്ള മറ്റ് ഫ്രീചാനലുകളെല്ലാം നൽകാനും കളക്ടറുടെ ചർച്ചയിൽ തീരുമാനമായി. മീഡിയ വൺ, 24x7, സഫാരി എന്നീ ചാനലുകളുമായി നിയമനടപടി ഉള്ളതിനാൽ അത് നൽകാനാവില്ലെന്ന് ഡെൻ നെറ്റ്‌വർക്ക് അധികൃതർ വ്യക്തമാക്കി​. നിയമനടപടി എന്താണെന്ന് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദ്ദേശിച്ചു.

ട്രായ് ഉത്തരവിന് വിപരീതമായി പേ ചാനൽ ഉൾപ്പെടെ കേരള സിൽവർ എന്ന പാക്കേജ് ഉണ്ടാക്കിയതിന് പുറമെ കഴിഞ്ഞ 5മുതൽ ഡെൻ നെറ്റ്‌വർക്ക് മുന്നറിയിപ്പില്ലാതെ ചാനലുകൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ചെറുകിട കേബിൾ ഓപ്പറേറ്റർമാർ രംഗത്തെത്തി​. ഡെൻ നെറ്റ്‌വർക്ക് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്നലെ കളക്ടറുമായി നടത്തിയ ചർച്ചയിൽ ചാനൽ ബഹിഷ്‌കരണത്തിനെതിരെ കേരള ടി.വി. ഫെഡറേഷനും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തുടർന്നാണ് പിന്മാറാൻ പ്രധാന ഓപ്പറേറ്റർമാർ തയ്യാറായത്‌. മാദ്ധ്യമസ്വാതന്ത്ര്യം ഹനിക്കാതിരിക്കാൻ പൊതുസമൂഹം കാട്ടുന്ന ജാഗ്രത തുടരേണ്ടതുണ്ടെന്ന് ഡെൻ നെറ്റ്‌വർക്ക് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഭാരവാഹി ഷെറിൻ വർഗീസ് കേരളകൗമുദിയോട് പറഞ്ഞു.

ടെലികോം റഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യയുടെ (ട്രായ്) നിർദ്ദേശപ്രകാരം കേബിൾ ടി.വി സർവീസുകളിലും ഡയറക്ട് ടു ഹോം സേവനങ്ങളിലും (ഡി.ടി.എച്ച്) പേ ചാനലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇവരും നൂറു സൗജന്യ ചാനലുകൾ ഉപഭോക്താക്കൾക്ക് നൽകണം