പിറവം: പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂൾ 106-ാമത് വാർഷികവും നവീകരിച്ച സ്റ്റേജിന്റെ സമർപ്പണവും അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മനേഷ് മാധവനെയും ശ്രoശ്രീ അവാർഡ് ജേതാവ് ബിനുവിനെയും ആദരിച്ചു.
എന്റെ പാമ്പാക്കുട വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നവീകരിച്ച സ്റ്റേജിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ നിർവഹിച്ചു.. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഗോപാലൻ, ഒ.കെ. കുട്ടപ്പൻ, ഷീല ബാബു , സിന്ധു ജോർജ്, എൻ.ആർ. ഷാജു, സി.ബി. രാജീവ്, പി.ടി.എ.പ്രസിഡന്റ് സാജു ജോർജ് , ഹെഡ്മാസ്റ്റർ ടി. രാജൻ, പ്രിൻസിപ്പൽ അനൂബാ ശ്രീധർ, ജിനു.സി. ചാണ്ടി എന്നിവർ പ്രസംഗിച്ചു..