കൊച്ചി: സൂഫിസവും സനാതനധർമ്മവും എന്ന വിഷയത്തിൽ ഇടപ്പള്ളി ഗുരുസ്മരണ സമിതി ദാർശനിക ചർച്ച സംഘടിപ്പിക്കുന്നു. ഇടപ്പള്ളി ചന്ദ്രത്തിൽ റോഡിലെ ചൈതന്യയിൽ ഞായർ രാവിലെ 9.30ന് നടക്കുന്ന ചടങ്ങി​ൽ സൂഫി​ ചി​ന്തകൻ ഇ.എം.ഹാഷിം പ്രഭാഷണം നടത്തും. ചർച്ച നയി​ക്കും. ഡോ.കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം നി​ർവഹി​ക്കും. ഗുരുസ്മരണ സമി​തി​ പ്രസി​ഡന്റ് ടി​.എസ്.സി​ദ്ധാർത്ഥൻ, ജനറൽ കൺ​വീനർ ഡി​.ബാബുരാജ് എന്നി​വർ സംസാരി​ക്കും. ഫോൺ​ : 0484 2344407