പെരുമ്പാവൂർ: മാറംപള്ളി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.എം. അബ്ദുൽ അസീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എ. ജലാൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യവില്പന വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റെനീഷ അജാസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്. അബ്ദുൽ ജബ്ബാർ, സെക്രട്ടറി കെ. ഷാരദ, കെ.എ. അബ്ദുൽ അസീസ്, എം.എ. മുഹമ്മദ്, എൻ.ബി. രാമചന്ദ്രൻ, സി.എം. അബ്ദുള്ള, ഡയറക്ടർമാരായ റഹീം മൂക്കട, ശ്രീത സുരേഷ്, ലൈല അബൂബക്കർ എന്നിവർ സംസാരിച്ചു. മരുന്നുകൾക്ക് 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.