kerala-high-court

കൊച്ചി : ബീ.എസ്.എൻ.എൽ ഓഫീസർമാരുടെ സീനിയോറിട്ടി പട്ടിക റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതു മറച്ചുവച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയ ഉദ്യോഗസ്ഥന് ഒരുലക്ഷം രൂപ പിഴ. തുക ഒരു മാസത്തിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ച് രസീത് ഹാജരാക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.തുക അടച്ചില്ലെങ്കിൽ ആലപ്പുഴ ജില്ലാ കളക്ടർക്ക് റിവക്കറി നടപടികൾ സ്വീകരിക്കാം.

ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനിയറായ ചെങ്ങന്നൂർ സ്വദേശി തോമസ് സക്കറിയ ആയിരുന്നു ഹർജിക്കാരൻ. ബി.എസ്.എൻ.എൽ 2017 ഏപ്രിൽ 17 നും ജൂൺ എട്ടിനും പ്രസിദ്ധീകരിച്ച കേരള ഡിവിഷനിലെ സ്ഥാനക്കയറ്റങ്ങൾക്കുള്ള സീനിയോറിറ്റി പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ്

ട്രിബ്യൂണലിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹർജി തള്ളി. ബി.എസ്.എൻ.എൽ അഭിഭാഷകൻ ഇക്കാര്യങ്ങൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു പിഴ ശിക്ഷ.