punerjani-varapuzha-schoo
പ്രളയത്തിൽ നശിച്ച വരാപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലെ ലൈബ്രറി പുനർജനി പദ്ധതിയിൽ പുനർനിർമ്മിച്ച് ആവശ്യമായ പുസ്തകങ്ങൾ വി.ഡി. സതീശൻ എം.എൽ.എ പ്രധാന അദ്ധ്യാപിക സിസ്റ്റർ ആനിക്ക് നൽകുന്നു

പറവൂർ : പ്രളയത്തിൽ നശിച്ചുപോയ വരാപ്പുഴ സെന്റ് ജോസഫ് ഫോൾ ഗേൾസ് ഹൈസ്കൂളിലെ ലൈബ്രറി പുനർജനി പദ്ധതിയിൽ പുനർനിർമ്മിച്ചു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 360 ഡിഗ്രി എന്ന എൻ.ജി.ഒയും തിരുവനന്തപുരം ലൈബ്രറിയുടെയും സഹകരണത്തോടെയാണ് പുനർനിർമ്മിച്ചത്. ലൈബ്രറിയിലേക്ക് ആവശ്യമായ 800 പുസ്തകങ്ങൾ വി.ഡി. സതീശൻ എം.എൽ.എ. സ്കൂൾ പ്രധാന അദ്ധ്യാപികയായ സിസ്റ്റർ ആനിക്ക് കൈമാറി. പി.ടി.എ. പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, ജെയ്സൻ പാലക്കൽ ,360 ഡിഗ്രി എൻ.ജി.ഒ പ്രതിനിധി ഗൗതം രവീന്ദ്രൻ, ഷേർലി ജോൺസൺ, സജി നമ്പിയത്ത് തുടങ്ങിയവർ സംസാരിച്ചു. 360 ഡിഗ്രി എൻ.ജി.ഒ പ്രതിനിധികൾ വരുന്ന മാസങ്ങളിൽ കുട്ടികൾക്കായി വിവിധ പുസ്തകങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചകളും പ്രശ്നോത്തരികളും സംഘടിപ്പിക്കും.