ആലുവ: മാദ്ധ്യമ പ്രവർത്തകൻ കരുമാലൂർ മാമ്പ്ര കിഴക്കേടത്ത് പള്ളംവീട്ടിൽ സി.എസ്. സുനേഷ് (സുനീഷ് കോട്ടപ്പുറം -31) നിര്യാതനായി. കുടലിൽ കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 36 ദിവസം മുമ്പാണ് കാൻസർ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച്ച രാത്രി 11.30 ന് മരിച്ചു.
കൂലിപണിക്കാരായ സുബ്രഹ്മണ്യന്റെയും മങ്കയുടേയും മകനാണ്. ജനയുഗം ആലുവ ലേഖകനും ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗ് ട്രഷററുമായിരുന്നു. ഫോട്ടോഗ്രാഫിയിലേക്ക് കടന്നശേഷം സുനീഷ് കോട്ടപ്പുറം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആലുവ മീഡിയ ക്ലബിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ച് സാമ്പത്തിക ശേഖരണം നടക്കുന്നതിനിടെയാണ് മരണം.
ആലങ്ങാട് നന്ദിപ്പറമ്പ് പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി. .അവിവാഹിതനാണ്. സഹോദരി: സുനിത.