ഉദയംപേരൂർ : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമൂഹ്യ സേവന പ്രതിബദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായി ഉദയംപേരൂർ ഗവ. ജെ.ബി. സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശിലാസ്ഥാപനം ഐ.ഒ.സി കേരള ചീഫ് ജനറൽ പി.എസ്. മോനി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, ഐ.ഒ.സി ഡെപ്യൂട്ടി ജനറൽ മാനേജർമാരായ തോമസ് വർഗീസ്, ടി. ഡി. സാബു, അസിസ്റ്റന്റ് മാനേജർ അനുത്തമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ കേശവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ തുളസി ദാസപ്പൻ, പി.വി. ലോഹിതാക്ഷൻ, മുൻ പഞ്ചായത്തംഗം ടി.വി. ഗോപിദാസ് എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ലേഖാ രവീന്ദ്രൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ബിനുവിശ്വം നന്ദിയും പറഞ്ഞു.