മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസ രംഗത്ത് എൻ.സി.സി. കേഡറ്റുകൾ നടത്തിയ ധീരോദാത്തമായ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഏറ്റവും മികച്ച എൻ.സി.സി. യൂണിറ്റിനുള്ള പുരസ്‌കാരം മൂവാറ്റുപുഴ നിർമ്മല കോളേജ് നേടി. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ്, എൻ.സി.സി. ഓഫീസർ എബിൻ വിൽസൻ, കേഡറ്റുകളായ ദീപക് ടി. കാപ്പൻ, അഭിരാം പി. എന്നിവർ മന്ത്രി കെ.ടി. ജലീലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. രക്തദാനം, സ്വച്ഛഭാരതം പ്രവർത്തം, മെഡിക്കൽ ക്യാമ്പ്, എയ്ഡ്‌സ് ബോധവത്കരണം, രോഗപ്രതിരോധം, ട്രാഫിക് ബോധവത്കരണ പരിപാടി, ലഹരി വിരുദ്ധ പരിപാടി, പരിസര ശുചീകരണം, പോസ്റ്റർ മത്സരം, തെരുവുനാടകം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളെക്കൂടി അവാർഡിനായി പരിഗണിച്ചു.
1953 മുതൽ പ്രവർത്തിക്കുന്ന നിർമ്മല കോളേജ് എൻ.സി.സി. യൂണിറ്റ് എല്ലാ വർഷവും 160 കേഡറ്റുകളെയാണ് പരിശീലിപ്പിക്കുന്നത്.